കാസര്‍കോട് മഹോത്സവം: മെഗാഷോ ഇന്ന്

Posted on: 23 Dec 2012കാസര്‍കോട്:മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാസര്‍കോട് മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച 6.30ന് വിവിധ കലാപരിപാടികള്‍ ഉള്‍പ്പെട്ട മെഗാഷോ അവതരിപ്പിക്കും. മനോജ് ഗിന്നസിന്റെ മിമിക്രി, രവിശങ്കറിന്റെ ഗാനമേള, യുവ ബാന്‍ഡിന്റെ ഡാന്‍സ് പരിപാടി എന്നിവയാണ് അവതരിപ്പിക്കുക.

വൈകിട്ട് മൂന്നിന് മഹോത്സവം തുടങ്ങും. പ്രദര്‍ശന നഗരിയില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.

More News from Kasargod