റബ്ബറധിഷ്ഠിത വ്യവസായപരിശീലനം

Posted on: 23 Dec 2012കാസര്‍കോട്: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി പയ്യനാട്ടുള്ള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് നാലു ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കും. ജനവരി എട്ട് മുതല്‍ 11 വരെ നടക്കുന്ന ഉണക്ക റബ്ബര്‍അടിസ്ഥാനമാക്കിയുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 200രൂപ ഫീസ് നല്‍കി പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തെക്കുറിച്ചുള്ള കുടൂതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍, പയ്യനാട്.പി.ഒ. മഞ്ചേരി, മലപ്പുറം 676122 എന്ന വിലാസത്തിലോ 0483 2768507 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.

More News from Kasargod