സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Posted on: 23 Dec 2012മൊഗ്രാല്‍ പുത്തൂര്‍:ഗ്രാമപ്പഞ്ചായത്തിന്റെയും സത്യസായി സംഘടനയുടെയും ആഭിമുഖ്യത്തില്‍ കാവുഗോളി ഗവ. എല്‍.പി.സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ കെ.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. ഡോ. ദാക്ഷായണി മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹ്‌റ കരീം, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐഷാ ഷാനക് എന്നിവര്‍ സംസാരിച്ചു.

More News from Kasargod