ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്റ് പരിശീലനം

Posted on: 23 Dec 2012കാസര്‍കോട്:കണ്ണൂര്‍ റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്റ് സൗജന്യ പരിശീലനം നടത്തും. ഒരുമാസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള വനിതകള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, നിയര്‍ ആര്‍.ടി.എ. ഗ്രൗണ്ട്, പി.ഒ.കാഞ്ഞിരങ്ങാട്, കരിമ്പം വഴി, കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ 30ന് മുമ്പ് അപേക്ഷിക്കണം. ഓണ്‍ലൈന്‍ www.rudsetiwebs.com.ഫോണ്‍ :0460 2226573.

More News from Kasargod