പഴയകാല ഓര്‍മ്മയുണര്‍ത്തി പുരാവസ്തു പ്രദര്‍ശനം

Posted on: 23 Dec 2012കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്ഗ് തെരുവത്ത് ഗവ. എല്‍.പി. സ്‌കൂളില്‍ കുട്ടികള്‍ പുരാവസ്തു പ്രദര്‍ശനം ഒരുക്കി. കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മകള്‍ അയവിറക്കാന്‍ പറ്റുംവിധം വിവിധ ഉപകരണങ്ങളും പാത്രങ്ങളും കുട്ടികള്‍ ശേഖരിച്ചു. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന മെതിയടി, റാന്തല്‍, വിളക്കുകള്‍, പണപ്പെട്ടി, പാട്ടുപെട്ടി, ഓലക്കുട, ഓട്ടുപാത്രങ്ങള്‍, ചെമ്പുപാത്രങ്ങള്‍, അളവുപകരണങ്ങള്‍ തുടങ്ങിയവ പൗരാണിക ജീവിത സംസ്‌കാരം വെളിവാക്കുന്നവയായിരുന്നു.

പ്രദര്‍ശനം കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി.ജാനകിക്കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ വിജയമുകുന്ദ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറര്‍ ടി.സുരേഷ്, പി.ടി.എ. പ്രസിഡന്റ്, കെ.പി.സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം.പി.രാഘവന്‍ സ്വാഗതവും നളിനിടിച്ചര്‍ നന്ദിയും പറഞ്ഞു.

More News from Kasargod