പടക്കം തെറിച്ച് വീണ് ഇലക്‌ട്രോണിക്‌സ് കടക്ക് തീ പടര്‍ന്നു

Posted on: 23 Dec 2012

കാഞ്ഞങ്ങാട്: ക്രിസ്മസ് കരോള്‍ ഘോഷയാത്രക്കിടെ കത്തുന്ന പടക്കം ഉയര്‍ന്ന് വീണ് പട്ടണ മധ്യത്തിലെ കെട്ടിടത്തിന് തീ പിടിച്ചു. കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് ജങ്ഷനിലെ ഉമേഷ് കാമത്ത് ആന്‍ഡ് കമ്പനിയായ ഇലക്‌ട്രോണിക്‌സ് സ്ഥാപനത്തിലാണ് ശനിയാഴ്ച രാത്രി 7.30 ഓടെ തീപ്പടര്‍ന്നത്. കെട്ടിടത്തിന്‍െ ്രമൂന്നാം നിലയുടെ ടെറസിലാണ് തീപടര്‍ന്നത്. ഇവിടെ കെട്ടിയ ഫ്‌ളക്‌സിനും താഴെ ഇട്ടിരുന്ന കാര്‍ഡ്‌ബോര്‍ഡിനും തീപ്പിടിച്ചു. ജീവനക്കാരും ടൗണിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പെട്ടെന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

More News from Kasargod