മണ്ഡലപൂജാ ഉത്സവം: എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി

Posted on: 23 Dec 2012നീലേശ്വരം:തളിയില്‍ അയ്യപ്പഭജന മഠം മണ്ഡലപൂജാ ഉത്സവത്തിന്റെ ഭാഗമായി നീലേശ്വരം നഗരത്തില്‍ എഴുന്നള്ളത്ത് നടന്നു. താലപ്പൊലിയേന്തിയ ബാലികമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പടിഞ്ഞാറ്റം കൊഴുവല്‍ കോട്ടം വേട്ടക്കൊരു മകന്‍ ക്ഷേത്രപരിസരത്തു നിന്ന് ആരംഭിച്ച എഴുന്നള്ളത്തില്‍ നിശ്ചല-ചലന ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഉത്സവാഘോഷത്തിന്റെ ഭാഗമായി അയ്യപ്പ സഹസ്രനാമാര്‍ച്ചന, സര്‍വൈശ്വര്യവിളക്കുപൂജയും തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ അയ്യപ്പ പൂജയും ഉണ്ടായിരുന്നു. വിശേഷാല്‍ പൂജകള്‍, അന്നദാനം, ആധ്യാത്മിക പ്രഭാഷണവും തളിയില്‍ നീലകണേ്ഠശ്വരക്ഷേത്രത്തില്‍ നിറമാലയും ഉണ്ടായിരുന്നു.

More News from Kasargod