വീടു കയറി അക്രമം; നാലുപേര്‍ക്ക് പരിക്ക്

Posted on: 23 Dec 2012



നീലേശ്വരം:ഒരുസംഘം ആളുകള്‍ വീടു കയറി ആക്രമിച്ചതിനെത്തുടര്‍ന്ന് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ നീലേശ്വരം താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ചോയ്യങ്കോട് കൂവാറ്റി ഒടിയിട്ട മാവിലെ രാഗിണി (42), മകന്‍ ശ്രീജിത്ത് (24), സഹോദരി സുശീല (40), ബന്ധു സേതു (34) എന്നിവര്‍ക്കാണ് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി കാറില്‍ എത്തിയ ഒരു സംഘമാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. നീലേശ്വരം പോലീസ് അന്വേഷിച്ചുവരുന്നു.

More News from Kasargod