നാടകശില്‌പശാലയും തിലകന്‍ അനുസ്മരണവും

Posted on: 23 Dec 2012



ചീമേനി:ചീമേനി കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ദ്വിദിന നാടക പരിശീലന ക്യാമ്പും തിലകന്‍ അനുസ്മരണവും ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രകാശന്‍ കരിവെള്ളൂര്‍ തിലകന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രദീപ് മണ്ടൂര്‍, കണ്ണങ്കൈ കുഞ്ഞിരാമന്‍, രവീന്ദ്രന്‍ ചെറുവത്തൂര്‍, കെ.വി.കൃഷ്ണന്‍ മാസ്റ്റര്‍, സുഭാഷ് ചീമേനി, പി.സി.ഗോപാലകൃഷ്ണന്‍, എം.ടി.പി.സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

More News from Kasargod