ക്ഷീരോത്‌പാദകസംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on: 23 Dec 2012മടിക്കൈ:മടിക്കൈ കാഞ്ഞിരപ്പൊയില്‍ ക്ഷീരോത്പാദകസംഘം കെട്ടിടം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍ അധ്യക്ഷനായി.

16 മുതിര്‍ന്ന ക്ഷീരകര്‍ഷകരെ മടിക്കൈ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ആദരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.യമുന രാഘവന്‍, ഡെയറി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്ബ്, കെ.എന്‍.സുരേന്ദ്രന്‍ നായര്‍, എം.രാജന്‍, മടിക്കൈ പഞ്ചായത്ത് മെമ്പര്‍മാരായ എ.വി.ബാലകൃഷ്ണന്‍, എം.കമലം, മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി.കുമാരന്‍, കെ.എം.കുഞ്ഞിക്കണ്ണന്‍, പി.ആര്‍.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കൃഷ്ണന്‍ സ്വാഗതവും കെ.വി.കുഞ്ഞിക്കോരന്‍ നന്ദിയും പറഞ്ഞു.

More News from Kasargod