ഭാര്യയുടെ ഇന്‍ഷുറന്‍സ് പണം തട്ടിയ ഭര്‍ത്താവ് അറസ്റ്റില്‍

Posted on: 23 Dec 2012



മംഗലാപുരം: ഭാര്യ ജീവിച്ചിരിക്കെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അഞ്ചുലക്ഷം ഇന്‍ഷുറന്‍സ്തുക തട്ടിയ ഭര്‍ത്താവ് അറസ്റ്റിലായി. കെ.എസ്.റാവു റോഡിലെ ശിവറാം ഷേണായ് ആണ് അറസ്റ്റിലായത്.

ഭാര്യ സുമനയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി ഒളിവില്‍ പോയ ശിവറാം ഷേണായിയെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.

More News from Kasargod