ബിജെ രാജവധം: പ്രതികളെ കോടതിയില്‍ ഹാജരാക്കി

Posted on: 23 Dec 2012



മംഗലാപുരം: ബിജെ രാജയെ വെട്ടിക്കൊന്ന കേസില്‍ കങ്കനാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടികൂടിയ മൂന്നു പ്രതികളെ കദ്രി പോലീസ് കോടതിയില്‍ ഹാജരാക്കി.

കേസിലെ മുഖ്യപ്രതി ആദി ഉഡുപ്പി അംബല്‍പാടിയിലെ പ്രദീപ് മെന്റന്‍ (41), ബോളൂര്‍ സ്വദേശി കിരണ്‍ എന്ന അച്യുത് (29), അശോക് നഗറിലെ ചന്ദ്രഷെട്ടി എന്ന ചന്ദ്രു (33) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ നാലുപേര്‍ നരേത്തെ പിടിയിലായിരുന്നു.

More News from Kasargod