കപ്പലില്‍ കാണാതായ പ്രദീപ്‌രാജിനായി അന്വേഷണം നടത്തും-മുഖ്യമന്ത്രി

Posted on: 23 Dec 2012കാസര്‍കോട്: എം.വി.എല്‍ടാനില്‍ എന്ന സിംഗപ്പൂര്‍ കപ്പലില്‍നിന്ന് ദുരൂഹസാഹര്യത്തില്‍ കാണാതായ ഓയിലം പ്രദീപ്‌രാജിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമം ആരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നിയമസഭയില്‍ എന്‍.എ.നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 2009 ഏപ്രില്‍ 30ന് രാത്രിയിലാണ് പ്രദീപ് രാജിനെ കാണാനില്ല എന്ന കമ്പിസന്ദേശം ലഭിച്ചത്.

പ്രദീപ് രാജിനെ കാണാതായ വിവരം കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഒരുദിവസം മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദീപ് രാജിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും ആക്ഷന്‍ കൗണ്‍സിലും നിവേദനം സമര്‍പ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

More News from Kasargod