രക്തഗ്രൂപ്പ് ഡയരക്ടറി പ്രകാശനം ചെയ്തു

Posted on: 23 Dec 2012



കുബനൂര്‍:ജില്ലയിലാദ്യമായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും രക്തഗ്രൂപ്പ് നിര്‍ണയിച്ച് ഡയരക്ടറി പ്രകാശനം ചെയ്തു. ആരോഗ്യ കാര്‍ഡും വിതരണം ചെയ്തു. മംഗല്‍പ്പാടി സി.എച്ച്.സി. യുടെ നേതൃത്വത്തില്‍ കുബനൂര്‍ എസ്.ആര്‍.യു.പി. സ്‌കൂളിലാണ് ഇത് നടന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്തു. ഡയരക്ടറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമാല്‍ മുഹമ്മദ് പി.ടി.എ. പ്രസിഡന്റ് അശോക്കുമാര്‍ ഹൊള്ളക്ക് നല്‍കി പ്രകാശനം ചെയ്തു. പഞ്ചായത്തംഗം എം.ബാബു അധ്യക്ഷനായി. മാസ് മീഡിയാ ഓഫീസര്‍ ശ്രീരാമചന്ദ്ര, ആരിഫാ മൊയ്തീന്‍, സ്‌കൂള്‍ മാനേജര്‍ മോക്ഷിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍, ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാറാമ്മ, സുമിത്ര എന്നിവര്‍ സംസാരിച്ചു.

പ്രധാനാധ്യാപകന്‍ ബാലകൃഷ്ണ സ്വാഗതവും എം.ദാക്ഷായണി നന്ദിയും പറഞ്ഞു.

More News from Kasargod