ക്ഷേത്രങ്ങളില്‍ പഴയ ഭരണസംവിധാനം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ

Posted on: 23 Dec 2012ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം, ചന്ദ്രഗിരി ധര്‍മശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ പഴയഭ രണസംവിധാനം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ. ക്ഷേത്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പാരമ്പര്യ ട്രസ്റ്റികള്‍ നിസ്സംഗത പുലര്‍ത്തുകയാണെന്നും ജനകീയ കൂട്ടായ്മ പരാതിപ്പെട്ടു.

അഞ്ചംഗ പാരമ്പര്യേതര ട്രസ്റ്റിമാരുടെ പ്രാതിനിധ്യം കീഴ്‌വഴക്കമനുസരിച്ച് ട്രസ്റ്റ് ബോര്‍ഡില്‍ അനുവദിച്ചുകിട്ടുന്നതിന് നിയമനടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനായി എ.ബാലകൃഷ്ണന്‍ നായര്‍ ചെയര്‍മാനും എം.പി.കുഞ്ഞിരാമന്‍ മണിയാണി ജനറല്‍ കണ്‍വീനറുമായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ വിവിധ കഴകങ്ങളെയും ക്ഷേത്രങ്ങളെയും പ്രതിനിധീകരിച്ച് കുഞ്ഞിക്കണ്ണ ആയത്താര്‍ (പാലക്കുന്ന്), സി.മാധവന്‍, കെ.ജെ.കുഞ്ഞികൃഷ്ണന്‍ കോട്ടിക്കുളം, ഗംഗാധരന്‍ ബേക്കല്‍, ശിവരാമന്‍ മേസ്തിരി അരവത്ത്, എം.ദാമോദരന്‍ നായര്‍, ജയാനന്ദന്‍ പാലക്കുന്ന്, എം.പദ്മനാഭന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എം.പി.കുഞ്ഞിരാമന്‍ സ്വാഗതവും കെ.വി.ബാലകൃഷ്ണന്‍ വെടിക്കുന്ന് നന്ദിയും പറഞ്ഞു.

More News from Kasargod