മുഹിമ്മാത്ത് സമ്മേളനം ഇന്ന് സമാപിക്കും

Posted on: 23 Dec 2012

പുത്തിഗെ: മുഹിമ്മാത്ത് 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഉലമാ സമ്മേളനം നടത്തി. എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്. വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷനായി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.കെ. ഇസ്സുദ്ദീന്‍ സഖാഫി, മൊയ്തു സഅദി ചേരൂര്‍, സയ്യിദ്

ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ഹുസൈന്‍ സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, ശാഫി ഫൈസി മൊഗ്രാല്‍-പുത്തൂര്‍, എന്‍.എം.ഉസ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും. രാവിലെ 9.30ന് പൂര്‍വവിദ്യാര്‍ഥി സമ്മേളനം എസ്.പി.ഹംസ സഖാഫി ഉദ്ഘാടനം ചെയ്യും.

10.45ന് മുഹിമ്മാത്ത് ഹൈസ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് പി.കരുണാകരന്‍ എം.പി.യും മാനേജ്‌മെന്റ് മീറ്റ് ദേശീയ മദ്രസാ നവീകരണ ബോര്‍ഡംഗം വി.എം.കോയയും ഉദ്ഘാടനം ചെയ്യും. സ്ഥാനവസ്ത്ര വിതരണം സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. പ്രവാസി സമ്മേളനം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തും. ഓണ്‍ലൈന്‍ ഖുറാന്‍ പരീക്ഷ അവാര്‍ഡ്ദാനം മുന്‍ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം നിര്‍വഹിക്കും.

More News from Kasargod