അതൃക്കുഴി സ്‌കൂളില്‍ സഹവാസ ക്യാമ്പ് നടത്തി

Posted on: 23 Dec 2012ബദിയടുക്ക:കുട്ടികളില്‍ സ്‌നേഹം, സഹകരണ മനോഭാവം, നേതൃവാസന, ആത്മവിശ്വാസം, മതസൗഹാര്‍ദം എന്നീ ഗുണങ്ങള്‍ വളര്‍ത്തുന്നതിനും സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനുമായി അതൃക്കുഴി ഗവ.എല്‍.പി.സ്‌കൂളില്‍ 'ഉണര്‍വ്' സഹവാസ ക്യാമ്പ് നടത്തി. സ്‌കൂളില്‍ നടപ്പാക്കിവരുന്ന സമ്പൂര്‍ണ ആരോഗ്യ പദ്ധതിയുടെ ഭാഗമായിരുന്നു ക്യാമ്പ്. മായിപ്പാടി ഡയറ്റിലെ അധ്യാപകവിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ചെങ്കള ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം.മുഹമ്മദ് അഷറഫ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം സി.വി.കൃഷ്ണന്‍ അധ്യക്ഷനായി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ രമേശന്‍, പ്രധാനാധ്യാപകന്‍ പി.എം.സത്യന്‍, എസ്.എസ്.ജി. ചെയര്‍മാന്‍ പരമേശ്വര നായക്, മദര്‍ പി.ടി.എ. പ്രസിഡന്റ് യമുന രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.സബന്യ സ്വാഗതവും രജിതമോള്‍ നന്ദിയും പറഞ്ഞു.

More News from Kasargod