സ്റ്റുഡന്റ് പോലീസ് കാഡറ്റ് ത്രിദിന പഠനക്യാമ്പ്

Posted on: 23 Dec 2012കൊടക്കാട്: സ്റ്റുഡന്റ് പോലീസ് കാഡറ്റ് ത്രിദിന പഠന ക്യാമ്പ് വെള്ളച്ചാല്‍ എം.ആര്‍.എച്ച്.എസ്സില്‍ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി ഉദ്ഘാടനംചെയ്തു. കെ.മാധവന്‍ അധ്യക്ഷത വഹിച്ചു. എ.വി.വരദാക്ഷി സംസാരിച്ചു. പി.പി.മഹേഷ് സ്വാഗതവും പി.രാജീവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍, ട്രാഫിക് നിയമങ്ങള്‍, മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം എന്നീ വിഷയങ്ങളില്‍ ഡോ. ലീന, പി.പി.മഹേഷ്, ടി.രാജന്‍ എന്നിവര്‍ ക്ലസെടുത്തു. ക്യാമ്പ് 24ന് സമാപിക്കും.

More News from Kasargod