സ്സുകളിലെ ലൈംഗിക അതിക്രമത്തെ കര്‍ശനമായി നേരിടും -ആര്‍.ടി.ഒ.

Posted on: 23 Dec 2012മംഗലാപുരം: ബസ്സുകളിലും മറ്റു പൊതുവാഹനങ്ങളിലും നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ കര്‍ശനമായി നേരിടുമെന്ന് മംഗലാപുരം ആര്‍.ടി.ഒ. സി.മല്ലികാര്‍ജുന്‍ പറഞ്ഞു. കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച 'റോഡ് സുരക്ഷ' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ ബസ് ഡ്രൈവറുടെയോ കണ്ടക്ടറുടെയോ ശ്രദ്ധയില്‍പ്പെടുത്തണം. ഇവര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ നിയമപ്രകാരം നടപടിയെടുക്കും. ഇനി ഇവരാണ് അതിക്രമത്തിന് കൂട്ടുനില്‍ക്കുന്നതെങ്കില്‍ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്നതടക്കമുള്ള നടപടികളും കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും കര്‍ശനമായി നേരിടും.

ജനവരി ഒന്നുമുതല്‍ ഒരു പ്രീ പെയ്ഡ് ഓട്ടോ കൗണ്ടര്‍കൂടി തുടങ്ങുമെന്ന് ആര്‍.ടി.ഒ. പറഞ്ഞു. മംഗലാപുരം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണിത് തുടങ്ങുക.

യോഗത്തില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ജുദിത് മസ്‌കാരന്‍ഹസ്, കെ.സി.സി.ഐ. പ്രസിഡന്റ് മുഹമ്മദ് അമീന്‍, വൈസ് പ്രസിഡന്റ് നിഗം ബി. വസാനി, യു.രാമ റാവു തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Kasargod