ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

Posted on: 23 Dec 2012



കാഞ്ഞങ്ങാട്: ഒമ്പതാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. തായന്നൂര്‍ കുറ്റിയടുക്കത്തെ രതീഷ് (19) ആണ് അറസ്റ്റിലായത്. ഇയാളെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒമ്പതുപേര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

ഏഴുപേരെ നേരത്തേ അറസ്റ്റ്‌ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസു മജിസ്‌ട്രേട്ട് (ഒന്ന്) കോടതി തള്ളി. അതിനിടെ ഒമ്പതാം പ്രതി തായന്നൂരിലെ ഗിരീഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

More News from Kasargod