കേന്ദ്ര സര്‍വകലാശാലയുടെ മെഡിക്കല്‍ കോളേജ് നീലേശ്വരത്ത് സ്ഥാപിക്കണം

Posted on: 19 Dec 2012കാസര്‍ക്കോട്: കേന്ദ്ര സര്‍വകലാശാലയുടെ മെഡിക്കല്‍ കോളേജ് നീലേശ്വരത്ത് സ്ഥാപിക്കണമെന്ന് നീലേശ്വരം പ്രവാസി കൂട്ടായ്മ മന്ത്രി മാണിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പിന്നോക്കം നില്‍ക്കുന്ന നീലേശ്വരത്ത് ആവശ്യത്തിന് ഭൂമിയുണ്ട്. നീലേശ്വരം നഗരത്തെ ആശ്രയിച്ച് പത്തോളം പഞ്ചായത്തുകളിലെ ജനങ്ങള്‍ താമസിക്കുന്നുണ്ട്.

എല്ലാ സൗകര്യവുമുള്ള ആസ്​പത്രി നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സര്‍വകലാശാല വി.സി എന്നിവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.

വാര്‍ത്ത അയച്ചത്: നാദിറ റഷീദ്‌

More News from Kasargod