ബസ് സര്‍വീസ് തുടങ്ങി
Posted on: 04 Feb 2012
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ചാല ബി.എഡ്. സെന്ററിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് തുടങ്ങി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. യാത്രാദുരിതം ഏറെയുള്ള ചാല റൂട്ടില്‍ ബസ് സര്‍വീസ് തുടങ്ങണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധികൃതരുമായി ബന്ധപ്പെടുകയും ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കുകയും ചെയ്തു.
രാവിലെ 9.40ന് പാസഞ്ചര്‍ എത്തിയാല്‍ ബസ് സര്‍വീസ് നടത്തും. ഇപ്പോള്‍ രാവിലെ മാത്രമാണ് സര്‍വീസ്. തുടര്‍ന്ന് വൈകുന്നേരം സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കും. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.അബ്ദുള്‍ റഹ്മാന്‍കുഞ്ഞ്, എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, റാഷിദ് പയ്യന്നൂര്‍, സി.എ.മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.