നാടന്‍വിത്ത് സംരക്ഷണ സന്ദേശയാത്ര

Posted on: 04 Feb 2012



ബന്തടുക്ക: നബാര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ നീര്‍ത്തട സമിതികളുമായിച്ചേര്‍ന്ന് നടത്തുന്ന നാടന്‍വിത്ത് സംരക്ഷണ സന്ദേശയാത്രയ്ക്ക് 6ന് 10 മണിക്ക് ബേഡഡുക്കയില്‍ തുടക്കംകുറിക്കും. സന്ദേശയാത്രയുടെ ഭാഗമായി പ്രദര്‍ശനങ്ങളും കലാപരിപാടികളുമുണ്ടാകും.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ സഞ്ചരിച്ച് യാത്ര തൃശ്ശൂരില്‍ അവസാനിക്കും. 40ല്‍ പരം നാടന്‍ നെല്‍വിത്തുകള്‍, നാടന്‍ പച്ചക്കറിവിത്ത് പ്രദര്‍ശനം, കിഴങ്ങുവര്‍ഗ വിളകളുടെ പ്രദര്‍ശനം, ആയുര്‍വേദ സസ്യ പ്രദര്‍ശനം, നീര്‍ത്തട പദ്ധതി ചിത്ര പ്രദര്‍ശനം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം, നാടന്‍പാട്ടുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടാവും. ഇന്ത്യയിലെ പ്രമുഖ വിത്ത് ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കും.

More News from Kasargod