കുമാരന്‍ കോമരത്തിന് ഇത് ഭാഗ്യ കടാക്ഷം

Posted on: 04 Feb 2012



കാഞ്ഞങ്ങാട്: കോമരമായി സ്ഥാനമേറ്റ ഉടന്‍തന്നെ പെരുങ്കളിയാട്ടം വന്നെത്തിയതിന്റെ ഭാഗ്യ കടാക്ഷത്തില്‍ സന്തോഷിക്കുകയാണ് മുച്ചിലോട്ടമ്മയുടെ കോമരമായ വെള്ളിക്കോത്ത് കുമാരന്‍ കോമരം. ഇക്കഴിഞ്ഞ ഡിസംബറിലാണ് കുമാരന്‍ കോമരം കല്ല്യാല്‍ മുച്ചിലോട്ട് കോമരമായി ആചാരപ്പെട്ടത്. അതിന് മുമ്പ് അദ്ദേഹം കളിയാട്ട കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു. ട്രേഡ്‌യൂണിയന്‍ രംഗത്ത് സക്രിയമായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് കോമരസ്ഥാനത്തെത്തിയത്. കോമരമായി സ്ഥാനമേറ്റപ്പോള്‍ത്തന്നെ പെരുങ്കളിയാട്ടം വന്നെത്തിയത് മുച്ചിലോട്ടമ്മയുടെ അനുഗ്രഹമാണെന്ന് ഇദ്ദേഹം പറയുന്നു.

More News from Kasargod