പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം
Posted on: 04 Feb 2012
കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതിചെയ്തതും പുതിയതുമായ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. നടപ്പു വാര്‍ഷിക പദ്ധതിയിലെ പോരായ്മകള്‍ പരിഹരിച്ച് 453 പദ്ധതികള്‍ക്കാണ് അംഗീകാരം. ജില്ലാ പഞ്ചായത്ത്, കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍, 26 ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയുടെ പദ്ധതികള്‍ അംഗീകരിച്ചു.
അജാനൂര്‍, പനത്തടി, മീഞ്ച, കള്ളാര്‍, പുത്തിഗെ, ചെമ്മനാട്, എന്‍മകജെ, ഉദുമ, കോടോം-ബേളൂര്‍, കയ്യൂര്‍-ചീമേനി, തൃക്കരിപ്പൂര്‍, പുല്ലൂര്‍-പെരിയ, മടിക്കൈ, ദേലംപാടി, മുളിയാര്‍, ബദിയടുക്ക, മൊഗ്രാല്‍ പുത്തൂര്‍, മംഗല്‍പാടി, ചെങ്കള, ഈസ്റ്റ് എളേരി, വോര്‍ക്കാടി, പൈവളികെ, മധൂര്‍, ബെള്ളൂര്‍, കുമ്പള, പിലിക്കോട് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതികള്‍ അംഗീകരിച്ചു. ബ്ലോക്ക് തലത്തില്‍ പദ്ധതി പുനരവലോകന യോഗങ്ങള്‍ ചേരാനും ആസൂത്രണ യോഗം തീരുമാനിച്ചു. ഫിബ്രവരി 21-ന് രണ്ട് മണിക്ക് പരപ്പ, 23-ന് കാറഡുക്ക, കാസര്‍കോട്, 24-ന് നീലേശ്വരം, കാഞ്ഞങ്ങാട്, 27-ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യും. എല്ലാവര്‍ക്കും ഭൂമി പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി അധ്യക്ഷയായി. ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ. അംഗങ്ങളായ എ.അബ്ദുള്‍ റഹിമാന്‍, സി.ശ്യാമള, പി.ജനാര്‍ദ്ദനന്‍, ഓമന രാമചന്ദ്രന്‍, എ.ജാസ്മിന്‍, പി.കുഞ്ഞിരാമന്‍, എ.തിമ്മയ്യ, ഫരീദ സക്കീര്‍ അഹമ്മദ്, സി.എച്ച്.മുഹമ്മദ് കുഞ്ഞി, കെ.ബി.മുഹമ്മദ് കുഞ്ഞി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ശങ്കരനാരായണന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.