കുറ്റിച്ചി-രാവണംകൈയിലേക്ക് റോഡ് നിര്‍മിച്ചു
Posted on: 04 Feb 2012
തൃക്കരിപ്പൂര്‍: കുറ്റിച്ചി-രാവണംകൈയില്‍ ഒറ്റപ്പെട്ടുകഴിയുന്ന അമ്പത് കുടുംബങ്ങള്‍ക്ക് ആശ്വാസമായി റോഡ് നിര്‍മിച്ചു. ഒളവറ റോഡില്‍നിന്ന് ഒരു കിലോമീറ്റര്‍ പാതയാണ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മിച്ചത്. നാട്ടുകാര്‍ സൗജന്യമായാണ് സ്ഥലം വിട്ടുകൊടുത്തത്. തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ബാവ ഉദ്ഘാടനംചെയ്തു. വി.വി.ഭാസ്‌കരന്‍, എ.അണ്ണാമല, പി.ശശി, വി.ടി.ശാഹുല്‍ഹമീദ് എന്നിവര്‍ നേതൃത്വംനല്‍കി.