നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനംചെയ്തു

Posted on: 04 Feb 2012



നീലേശ്വരം: കാസര്‍കോട് ജില്ലാ ഹോള്‍സെയില്‍ സഹകരണ കണ്‍സ്യൂമര്‍ സ്റ്റോഴ്‌സിന്റെ ജില്ലാ നീതി മെഡിക്കല്‍ സ്റ്റോര്‍ നീലേശ്വരത്ത് പ്രവര്‍ത്തനം തുടങ്ങി. പി.കരുണാകരന്‍ എം.പി. ഉദ്ഘാടനംചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ പി.നാരായണന്‍ ആദ്യ വില്പന നടത്തി. നീലേശ്വരം താലൂക്ക് ആസ്​പത്രി സൂപ്രണ്ട് ഡോ. വി.സുരേശന്‍, സ്വാതന്ത്ര്യസമര സേനാനി കെ.ആര്‍.കണ്ണന്‍, കെ.പി.നാരായണന്‍, കെ.ബാലകൃഷ്ണന്‍, കെ.പി.രവീന്ദ്രന്‍, പി.വി.ശൈലേഷ്ബാബു, കെ.കണ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് സ്വാതന്ത്ര്യസമര സേനാനി കെ.എം.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും സെക്രട്ടറി പി.ശ്രീധരന്‍ നന്ദിയും പറഞ്ഞു.