പുണ്യംതേടി ആയിരങ്ങള്‍ കലംകനിപ്പിനെത്തി

Posted on: 04 Feb 2012



ഉദുമ: നിവേദ്യദ്രവ്യങ്ങളുമായി ആയിരങ്ങളെത്തിയതോടെ പാലക്കുന്ന് ഭഗവതിക്ഷേത്രത്തിലെ മഹാകലംകനിപ്പ് മഹോത്സവം തുടങ്ങി.

പൂജാവസ്തുക്കള്‍നിറച്ച പുത്തന്‍മണ്‍കലങ്ങളുടെ വായ വാഴയിലകൊണ്ട് മൂടിക്കെട്ടി തലയിലേറ്റിയ സ്ത്രീകള്‍ വ്രതശുദ്ധിയോടെ ക്ഷേത്രനടയിലേക്ക് രാവിലെതന്നെ എത്തിച്ചേര്‍ന്നു. ഉച്ചയോടെ ക്ഷേത്രപരിധിയിലെ 27 പ്രാദേശികസമിതികളുടെ നേതൃത്വത്തില്‍ കലം കനിപ്പിനുള്ളവര്‍ ഘോഷയാത്രയായി എത്തി. ഇതോടെ ക്ഷേത്രപരിസരം വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ക്ഷേത്ര ഭാരവാഹികളും ബേക്കല്‍ പോലീസും ഭക്തരെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നു. കലംകനിപ്പിനെത്തിയവര്‍ക്ക് ക്ഷേത്രനടയില്‍നിന്ന് കഞ്ഞിനല്‍കി യാത്രയാക്കി. ഭഗവതിക്കുമുന്നില്‍ തയ്യാറാക്കുന്നപ്രസാദം കലങ്ങളില്‍ പകര്‍ന്ന്, ശനിയാഴ്ച വിതരണംചെയ്യുന്നതോടെ കലംകനിപ്പ് സമാപിക്കും.