ഹൃദ്രോഗ-പ്രമേഹ നിര്‍ണയ ക്യാമ്പ് നാളെ
Posted on: 04 Feb 2012
കാസര്‍കോട്: മംഗലാപുരം ഒമേഗ ആസ്പത്രി, ഹാര്‍ട്ട് സ്‌കാന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ കുമ്പള ചിരഞ്ജീവി ക്ലബ് സൗജന്യ ഹൃദ്രോഗ-പ്രമേഹരോഗ നിര്‍ണയ ക്യാമ്പ് നടത്തും. ഞായറാഴ്ച രാവിലെ ഒന്‍പതുമുതല്‍ ഒന്നുവരെ കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരിപാടി.
ഡോക്ടര്‍മാരായ കെ.മുകുന്ദ്, അനൂപ് നമ്പ്യാര്‍, ഷര്‍ഫാസ്, വിജേഷ്, പ്രസന്ന, വിനായക്, ചേതന്‍, എ.ജി.ജയകൃഷ്ണന്‍, ഡോ. ആനന്ദ് കല്യാണ്‍ എന്നിവര്‍ പരിശോധിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമാണെങ്കില്‍ മിതമായനിരക്കില്‍ തുടര്‍ചികിത്സ ഒമേഗ ആസ്പത്രിയില്‍ നടത്തും. പങ്കെടുക്കുന്നവര്‍ പഴയ മെഡിക്കല്‍ റിപ്പോര്‍ട്ട്, ഇ.സി.ജി. റെക്കോഡുകള്‍ എന്നിവ കൊണ്ടുവരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 70 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒമേഗ ആസ്പത്രിയില്‍ സൗജന്യചികിത്സ നല്‍കും.
ഭാരവാഹികളായ ലാലു ജയിംസ്, ടി.നാഗരാജ്, കെ.നാഗേഷ്, കൃഷ്ണ ഷെട്ടി, പ്രവീണ്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.