സാംസ്‌കാരികനിലയത്തിന് തറക്കല്ലിട്ടു

Posted on: 04 Feb 2012



ചെര്‍ക്കള: മുളിയാര്‍ ഗ്രാമപ്പഞ്ചായത്ത് സാംസ്‌കാരികനിലയത്തിന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. തറക്കല്ലിട്ടു. പ്രസിഡന്റ് വി.ഭവാനി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് മുഖ്യാതിഥിയായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.പ്രേമാവതി, കെ.എന്‍.ഹനീഫ, ബ്ലോക്ക് പഞ്ചായത്തംഗം എം.കുഞ്ഞമ്പു നമ്പ്യാര്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സി.കെ.എം.മുനീര്‍, ബാത്തിഷ പൊവ്വല്‍, ഷെരീഫ് കൊടവഞ്ചി, എന്‍.ഉഷാകുമാരി, എ.ശ്യാമള, ശംഭു പണിക്കര്‍, ഇ.മണികണ്ഠന്‍, സുഗതകുമാരി, സഫിയ ഖാലിദ്, റുഖിയ അബൂബക്കര്‍, പി.ബാലകൃഷ്ണന്‍, കെ.ബി.മുഹമ്മദ്കുഞ്ഞി, എ.ബി.ഷാഫി, പി.കുമാരന്‍ നായര്‍, ചന്ദ്രന്‍, ഇഖ്ബാല്‍ മാളിക, എം.ജി. മണിയാണി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എം.മാധവന്‍ സ്വാഗതവും സെക്രട്ടറിഇന്‍ ചാര്‍ജ് ജോയ് തോമസ് നന്ദിയും പറഞ്ഞു.

More News from Kasargod