കണ്ടല്‍ കൈപ്പുസ്തകം പ്രകാശനംചെയ്തു
Posted on: 04 Feb 2012
കാസര്‍കോട്: ലോക തണ്ണിര്‍ത്തടദിനത്തില്‍ മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് തയ്യാറാക്കിയ കണ്ടല്‍നിരീക്ഷകര്‍ക്ക് ഒരു കൈപ്പുസ്തകം പ്രകാശനംചെയ്തു. എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.രാജന്‍, പ്രിന്‍സിപ്പല്‍ കെ.രമേശയ്ക്ക് പുസ്തകം കൈമാറി പ്രകാശനംനടത്തി.
പ്രധാനാധ്യാപകന്‍ ഡി. മഹാലിംഗേശ്വരരാജ് അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് പി.ബി.അബ്ദുള്‍ റഹ്മാന്‍, വൈസ് പ്രസിഡന്റ് ഫസല്‍ കല്‍ക്കത്ത എന്നിവര്‍ സംസാരിച്ചു. ഇക്കോ ക്ലബ് കണ്‍വീനര്‍ പി.വേണുഗോപാലന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.സുരേന്ദ്രന്‍ നന്ദിയുംപറഞ്ഞു.