പെണ്‍കുട്ടികള്‍ക്ക് ശില്‌പശാല

Posted on: 04 Feb 2012



ബദിയഡുക്ക: കാസര്‍കോട് ഐ.സി.ഡി.എസ്. പരിപാടിയുടെ ഭാഗമായി ബദിയഡുക്ക പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഏകദിന ശില്പശാലനടത്തി. പഞ്ചായത്തിലെ മുക്കംപാറ, ബദിയഡുക്ക, കരിവില, പെര്‍ഡാല കൊറഗകോളനി, പെര്‍ഡാല ജാറ, ബാഞ്ചത്തടുക്ക എന്നീ അങ്കണവാടികളുടെ പരിധിയിലുള്ള പെണ്‍കുട്ടികള്‍ പങ്കെടുത്തു.

ബദിയഡുക്ക പഞ്ചായത്ത്ഹാളില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനംചെയ്തു. നീതു ക്ലാസെടുത്തു. ജ്യോതി, സുഭാഷിണി, പ്രേമ, ലീലാവതി, സുമിത്ര എന്നിവര്‍ സംസാരിച്ചു. ബീഫാത്തിമ സ്വാഗതവും ഭാഗീരഥി നന്ദിയുംപറഞ്ഞു.

More News from Kasargod