കഥാശില്‌പശാല 25 മുതല്‍
Posted on: 04 Feb 2012
കാസര്‍കോട്: കാസര്‍കോട് നഗരസഭയും സാഹിത്യവേദിയും സംയുക്തമായി നടത്തുന്ന ചെറുകഥാശില്പശാല 'കഥക്കൂട്ടം-12' ഫിബ്രവരി 25, 26 തീയതികളില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
മലയാളസാഹിത്യത്തിലെ പ്രശസ്തരായ ചെറുകഥാകൃത്തുക്കളും നിരൂപകരും ക്യാമ്പിന് നേതൃത്വംനല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 35 വയസ്സില്‍കവിയാത്ത യുവകഥാകൃത്തുക്കള്‍ 15ന് മുമ്പ് തങ്ങളുടെ സൃഷ്ടികള്‍ പൂര്‍ണമായ മേല്‍വിലാസംസഹിതം ക്യാമ്പ് ഡയറക്ടര്‍, കെയര്‍ ഓഫ് വെല്‍ഫിറ്റ് ബില്‍ഡിങ്, മാര്‍ക്കറ്റ് റോഡ്, കാസര്‍കോട്- 671121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെ സൃഷ്ടികള്‍ ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. email:kasaragodsahithyavedi*gmail.com