കലാപരിശീലനം നല്‍കും

Posted on: 04 Feb 2012



ചെര്‍ക്കള: കലാക്ഷേത്രയുടെ ജില്ലാകേന്ദ്രമായ ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കലാപരിശീലനംനല്‍കും.

ശാസ്ത്രീയസംഗീതം, ശാസ്ത്രീയനൃത്തം, നാടകം, കീബോര്‍ഡ്, ഒപ്പന, ദഫ്മുട്ട് എന്നീ ഇനങ്ങളിലാണ് പരിശീലനം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിക്കുമുമ്പായി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രത്തോടുകൂടി ചെര്‍ക്കള സ്‌കൂളിലെത്തണമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ടി.കെ.വിജയകുമാര്‍ അറിയിച്ചു. ഫോണ്‍: 9447856077.

More News from Kasargod