സെന്റ് ജോസഫ് ഇടവക തിരുനാള്‍ തുടങ്ങി
Posted on: 04 Feb 2012
കാസര്‍കോട്:കോട്ടക്കണ്ണി സെന്റ് ജോസഫ് ഇടവക തിരുനാളിന് കൊടിയേറി. ഫാ. ആന്റണി പൂന്നൂരിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയോടെ തിരുനാളിന് തുടക്കമായി.
ശനിയാഴ്ച മരിച്ചവരുടെ ഓര്‍മദിനമായും തിങ്കളാഴ്ച യുവജനദിനമായും ആചരിക്കും. തുടര്‍ന്ന് കുട്ടികളുടെ ദിനം, അമ്മമാരുടെ ദിനം, പിതാക്കന്മാരുടെ ദിനം എന്നിവ ആചരിക്കും. ഇടവകദിനമായ വെള്ളിയാഴ്ച 5.45 ന് സാംസ്‌കാരിക സമ്മേളനം കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് ഭക്ത സംഘടനകളുടെ വാര്‍ഷികം. പ്രധാന തിരുനാള്‍ദിനമായ 11ന് ഫാ. സെബാസ്റ്റ്യന്‍ പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ ദിവ്യബലിയും വിശുദ്ധ യൗസേപ്പിന്റെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണവും. ഞായറാഴ്ച 9.30ന് തലശ്ശേരി വികാരി ജനറല്‍ മാത്യു എം. ചാലില്‍ നേതൃത്വംനല്‍കുന്ന കുര്‍ബാനയും ലദീഞ്ഞ്, ക്ലോക്ക്ടവര്‍ ചുറ്റി പ്രദക്ഷിണം, സമാപനാശീര്‍വാദം എന്നിവയും നടക്കും. സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കും.