അഡൂര്‍ മഹാവിഷ്ണു തമ്പുരാട്ടിക്ഷേത്ര കളിയാട്ടത്തിന് തുടക്കമായി
Posted on: 04 Feb 2012
അഡൂര്‍: പതിക്കാലടുക്കം ഐവര്‍ മഹാവിഷ്ണു തമ്പുരാട്ടിക്ഷേത്ര കളിയാട്ടത്തിന് തുടക്കമായി. ഏഴിന് സമാപിക്കും. കളിയാട്ടത്തിന് മുന്നോടിയായി വെള്ളിയാഴ്ച കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. തുടര്‍ന്ന് ആനപ്പന്തല്‍ കയറ്റി. തമ്പുരാട്ടിയമ്മയുടെ തിടമ്പെഴുന്നള്ളത്തും നടന്നു. ശനിയാഴ്ച രാവിലെ എട്ടിന് അഡൂര്‍ മഹാലിംഗേശ്വരക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടക്കും. തുടര്‍ന്ന് തെയ്യങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെപുലിച്ചാന്‍, കരീന്ദ്രന്‍, പുലികണ്ടന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് നടുക്കളിയാട്ടം ആരംഭിക്കും. വൈകീട്ട് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും തുടങ്ങലും. രാത്രി ഒമ്പതിന് കാഴ്ചസമര്‍പ്പണം. എല്ലാ ദിവസവും വിവിധ തെയ്യങ്ങള്‍ കെട്ടിയാടും. തിങ്കളാഴ്ച രാത്രി പത്തിന് ഗാനമേള. കളിയാട്ടദിവസങ്ങളില്‍ രണ്ടുനേരവും അന്നദാനം ഉണ്ടാകും. ചൊവ്വാഴ്ച രാത്രി പ്രസാദ വിതരണത്തോടെ സമാപിക്കും.