ജല്‍സേ മീലാദ് റബീഉല്‍ അവ്വല്‍ നാളെ

Posted on: 04 Feb 2012



കാസര്‍കോട്: ബായാര്‍ പൊന്നങ്കുളം മുജമ്മ ഉസ്സഖാഫത്തി സുന്നിയ്യയില്‍ 'ജല്‍സേ മീലാദ് റബീഉല്‍ അവ്വല്‍ 12' ഞായറാഴ്ച നടക്കും. മുജമ്മഅ് സാരഥി സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി നേതൃത്വംനല്‍കും.

പുലര്‍ച്ചെ മൂന്നിന് പരിപാടികള്‍ തുടങ്ങും. ബുര്‍ദ ആലാപനം, പ്രവാചക സന്ദേശം, ഹുബ്ബുറസൂല്‍ പ്രഭാഷണം, ഖസ്വീദ, സമൂഹ പ്രാര്‍ഥന എന്നിവ നടക്കും. തബര്‍റുക് വിതരണത്തോടെ സമാപിക്കും.

സ്വാഗതസംഘം ഭാരവാഹികളായ സി.അബ്ദുല്ല മുസ്‌ലിയാര്‍, അബൂബക്കര്‍ സിദ്ദിഖ് സഖാഫി, ഇബ്രാഹിം സഅദി, അബ്ദുള്‍റസാഖ് മദനി, ബഷീര്‍, ഹസ്ബുള്ള, മുഹമ്മദ്കുഞ്ഞി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More News from Kasargod