ഐ.ടി.ഐ. സപ്തദിന ക്യാമ്പ്: വിദ്യാര്‍ഥികള്‍ പശു ഫാം സന്ദര്‍ശിച്ചു
Posted on: 04 Feb 2012
കാസര്‍കോട്: ഗവ. ഐ.ടി.ഐ. എന്‍.എസ്.എസ്. സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അണങ്കൂര്‍ നാഗേഷ് ഷെട്ടിയുടെ പശു ഫാം സന്ദര്‍ശിച്ചു. പശുപരിപാലനം, പാല്‍സംഭരണം, വിതരണം എന്നിവയെക്കുറിച്ച് നാഗേഷ് ഷെട്ടി ക്ലാസെടുത്തു. പ്രഭാകരന്‍, അജിത്ത്കുമാര്‍, സുനീഷ്, സവ്യ, ശുഭ എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ബേക്കല്‍ കോട്ടയിലേക്ക് പഠനയാത്ര നടത്തി. ആനന്ദ് റാവു ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രോഗ്രാം ഓഫീസര്‍ കെ.എന്‍.ശിവകുമാര്‍, ഷീബ,രജിത, സ്വപ്ന, ആശ, പുരുഷോത്തമന്‍, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ശനിയാഴ്ച സമാപിക്കും. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാല്‍പ്പത് വിദ്യാര്‍ഥികള്‍ ക്യാമ്പിലുണ്ട്.