സ്മരണിക പുറത്തിറക്കുന്നു

Posted on: 04 Feb 2012



മൊഗ്രാല്‍: മുന്‍ എം.എല്‍.എ. എം.എസ്. മൊഗ്രാലിന്റെ പേരില്‍ സ്മരണിക പുറത്തിറക്കുന്നു. എം.എസ്.മൊഗ്രാല്‍ 1952ല്‍ മദ്രാസ് അസംബ്ലിയില്‍ കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എല്‍.എ. ആയിരുന്നു. എം.എസ്. മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലാണ് സ്മരണിക പുറത്തിറക്കുന്നത്. സ്മരണികക്കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. എം.സി.എം. അക്ബര്‍ അധ്യക്ഷനായി. സിദ്ദിഖലി മൊഗ്രാല്‍, കെ.എം.ഇബ്രാഹിം, അബൂബക്കര്‍, ഹാജി എ.എം.മൊഗ്രാല്‍, എം.എ.ഹംസ എന്നിവര്‍ സംസാരിച്ചു. എം.കെ.അബ്ദുല്ല സ്വാഗതവും മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.

More News from Kasargod