കരിവേടകം സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ കര്‍മങ്ങള്‍ക്ക് തുടക്കമായി
Posted on: 04 Feb 2012
കരിവേടകം: സുവര്‍ണജൂബിലി ആഘോഷിക്കുന്ന കരിവേടകം (മേരിപുരം) സെന്റ് മേരീസ് പള്ളിയില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പെരുന്നാളിന് കൊടിയേറി. ഫാ. ജോബി വെള്ളരിങ്ങാട് കൊടി ഉയര്‍ത്തി.
പരിശുദ്ധ അമലോത്ഭവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും രൂപങ്ങള്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് ആഘോഷമായ വിശുദ്ധകുര്‍ബാനയും സിമിത്തേരി സന്ദര്‍ശനവും ഉണ്ടായിരുന്നു. മരിച്ചവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയുംനടത്തി.
ശനിയാഴ്ച രാവിലെ 7ന് വിശുദ്ധകുര്‍ബാന. വൈകുന്നേരം 4ന് ജപമാല. 4.30ന് ആഘോഷമായ വിശുദ്ധകുര്‍ബാന. 5.30ന് തിരുന്നാള്‍ സന്ദേശം. 7ന് പ്രദക്ഷിണം. 8.45ന് സമാപന ആശീര്‍വാദം. 9ന് വാദ്യമേളങ്ങള്‍. 9.30ന് 'നന്മയുടെതമ്പുരാന്‍' സാമൂഹിക സംഗീതനാടകം.
തിരുന്നാള്‍ സമാപനദിനമായ ഞായറാഴ്ച 7ന് വിശുദ്ധകുര്‍ബാന 10ന് ജപമാല, 10.30ന് ആഘോഷമായ വിശുദ്ധകുര്‍ബാന 11ന് വചനപ്രഘോഷണം 12.30ന് പ്രദക്ഷിണം, 12.45ന് തിരുന്നാള്‍ ആശീര്‍വാദം.
ആഘോഷത്തിന്റെ ഭാഗമായി ഭക്തസംഘടനകളുടെ വാര്‍ഷികം, അധ്യാപക-ഉദ്യോഗസ്ഥ സംഗമം, ആദ്യകാല കുടിയേറ്റക്കാരെ ആദരിക്കല്‍, കാര്‍ഷികവസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികള്‍ നടത്തുന്നുണ്ട്. ഇടവകവികാരി ഫാ. ജോര്‍ജ് ചേലമരം നേതൃത്വം നല്‍കും.