
ബന്തടുക്ക: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചുറ്റുമതില്‍ സമൂഹവിരുദ്ധര്‍ തകര്‍ത്തതായി പരാതി. വ്യാഴാഴ്ച രാത്രിയാണ് മതില്‍ തകര്‍ത്തതെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ടാം തവണയാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ തകര്‍ക്കുന്നത്. എസ്.എസ്.എ.യും ജില്ലാ പഞ്ചായത്തും നല്‍കിയ ഫണ്ട് ഉപയോഗിച്ചാണ് മതില്‍ നിര്‍മിച്ചത്. വഴിയുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്നും വഴിനല്‍കിയിട്ടും മതില്‍ പൊളിച്ചത് പ്രതിഷേധാര്‍ഹമാണെന്നും പി.ടി.എ. പ്രസിഡന്റ് പായം സുകുമാരന്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ലളിത വല്യോട്ട് ബേഡകം പോലീസില്‍ പരാതിനല്‍കി. പോലീസ് കേസ് അന്വേഷിച്ചുവരുന്നു.