പ്രാതിനിധ്യം നല്‍കണം

Posted on: 04 Feb 2012



കാസര്‍കോട്: വിശ്വകര്‍മജര്‍ക്ക് സര്‍ക്കാരിന്റെ വിവിധ മേഖലകളില്‍ മുന്‍ഗണന നല്‍കണമെന്നും ഫോറസ്റ്റ്, ദേവസ്വം ബോര്‍ഡ്, പി.ഡബ്ല്യു.ഡി., കെ.എസ്.ആര്‍.ടി.സി. എന്നീ സര്‍ക്കാര്‍ വകുപ്പുകളില്‍ മതിയായ പ്രാതിനിധ്യം നല്‍കണമെന്നും വിശ്വകര്‍മ സ്വയംസഹായ സംഘം ആവശ്യപ്പെട്ടു. യോഗത്തില്‍ സുകുമാരന്‍ പലിച്ചിയടുക്കം, കാര്‍വര്‍ണന്‍ കാവുങ്കാല്‍, മാധവന്‍ ആചാരി, ദാമോദരന്‍, ബാലകൃഷ്ണന്‍ ബലക്കാട്, മോഹനന്‍ തലക്ലായി, ഗംഗാധരന്‍, കുഞ്ഞിക്കണ്ണന്‍ കപ്പണയഡുക്കം തുടങ്ങിയവര്‍ സംസാരിച്ചു.

More News from Kasargod