ജീവനക്കാരെ നിയമിക്കാനായി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ

Posted on: 04 Feb 2012



മധൂര്‍: മധൂര്‍ വില്ലേജ് ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം. മധൂര്‍, കൊല്ല്യ, പട്ട്‌ള ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

സി.പി.എം. കാസര്‍കോട് ഏരിയാ കമ്മിറ്റി അംഗം ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. അശോകമധൂര്‍ പരുഷോത്തമന്‍ ചേനക്കോട്, മജീദ് പട്ടള എന്നിവര്‍ സംസാരിച്ചു. ജഗദീഷ.എം., ഗോപാല ഗുണ്ടിഹിത്‌ലൂ, അബൂബക്കര്‍ കൊപ്പളം, സി.ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എം.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

More News from Kasargod