എന്‍ഡോസള്‍ഫാന്‍ദുരിതം മറന്ന് കൃഷ്ണകിഷോര്‍ വേദിയില്‍ തിളങ്ങി
Posted on: 04 Feb 2012
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ എ.കൃഷ്ണകിഷോറിന് കീബോര്‍ഡില്‍ സമ്മാനം. മലപ്പുറത്തുനടന്ന സ്‌പെഷല്‍ സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ (കീബോര്‍ഡില്‍) എ ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു. ഇതേയിനത്തില്‍ കഴിഞ്ഞ രണ്ടുതവണ എ ഗ്രേഡ് ലഭിച്ചിരുന്നു.
ബദിയടുക്ക പഞ്ചായത്തില്‍ പെറുമുഖ രാമഭട്ട്-സത്യഭാമ ദമ്പതിമാരുടെ മകനായ കൃഷ്ണകിഷോര്‍ പെര്‍ഡാല ജി.എച്ച്.എസ്സിലെ എട്ടാംക്ലാസുകാരനാണ്. മോഹന രാഗത്തിലെ ആദിതാളകൃതിയായ സ്വാഗതം കൃഷ്ണ ശരണാഗതം എന്നതിനുശേഷം ജനഗണമനയും കീബോര്‍ഡില്‍ വായിച്ചാണ് സംസ്ഥാനതലത്തില്‍ അംഗീകാരം നേടിയത്. വിഷ്ണുഭട്ടാണ് ഗുരു.