ക്ഷേമനിധിബോര്‍ഡില്‍ അംഗമാക്കണം

Posted on: 04 Feb 2012



കാസര്‍കോട്: കലാകാരന്മാരുടെ ക്ഷേമനിധിബോര്‍ഡില്‍ നന്മയുടെ (നാഷനല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ട്ടിസ്റ്റ്‌സ്) പ്രതിനിധിയെ അംഗമാക്കണമെന്ന് നന്മയുടെ ഉദുമ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് സുരേഷ്ബാബു കുതിരക്കോടിന്റെ അധ്യക്ഷതയില്‍ ജില്ലാപ്രസിഡന്റ് പിനാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഥീന അശോകന്‍ സ്വാഗതവും മഹേഷ് മിഴി നന്ദിയും പറഞ്ഞു. സെക്രട്ടറിയായി മോഹനന്‍ കളനാടിനെയും പ്രസിഡന്റായി സുരേഷ്ബാബു കുതിരക്കോടിനെയും തിരഞ്ഞെടുത്തു.

More News from Kasargod