സമയപരിധി നീട്ടണം
Posted on: 04 Feb 2012
മധൂര്‍: മധൂര്‍ വില്ലേജിലെ റി-സര്‍വേയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതിനല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഒരുമാസത്തേക്കുകൂടി നീട്ടണമെന്ന് ജനശ്രീ സുസ്ഥിരവികസന മിഷന്‍ മധൂര്‍ മണ്ഡലംസഭ വാര്‍ഷികയോഗം ആവശ്യപ്പെട്ടു. ഭൂരിഭാഗംപേര്‍ക്കും സര്‍വേ റിപ്പോര്‍ട്ടിന്റെ അപാകങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടി.
ജനശ്രീ മിഷന്‍ ബ്ലോക്ക് ചെയര്‍മാന്‍ അച്ചേരി ബാലകൃഷ്ണന്‍ യോഗം ഉദ്ഘാടനംചെയ്തു. മണ്ഡലം ചെയര്‍മാന്‍ എസ്.ശിവപ്പ അധ്യക്ഷതവഹിച്ചു. വി.കെ.കരുണാകരന്‍, എം.രാജീവന്‍ നമ്പ്യാര്‍, വി.പ്രശാന്ത് മാസ്റ്റര്‍, താരാനാഥ് മധൂര്‍, ടി.വി.രാഘവന്‍ മാസ്റ്റര്‍, വി.കെ.മോഹനന്‍ , ടി.ശങ്കരന്‍, സന്തോഷ് ക്രാസ്റ്റ, സി.എച്ച്.ശ്യാം, രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, സി.മുഹമ്മദ്കുഞ്ഞി, കെ.എം.അബൂബക്കര്‍, സി.സി.പത്മനാഭന്‍, പി.എം.അബ്ദുള്‍ഖാദര്‍, മുനീര്‍ മായിപ്പാടി, കെ.സുനില്‍കുമാര്‍, എസ്.കൃഷ്ണന്‍, വിമല, വനിത, കെ.പ്രേമ, ജമീല, മൈമൂന, ദേവകി, വിദ്യ, അസ്മ, മാധവ എസ്. എന്നിവര്‍ സംസാരിച്ചു. ഇ.അമ്പിളി സ്വാഗതവും പി.ഭാര്‍ഗവി നന്ദിയുംപറഞ്ഞു.