സ്‌റ്റേഡിയം നിര്‍മിക്കണം

Posted on: 02 Feb 2012



ബോവിക്കാനം: മൂളിയാര്‍ പഞ്ചായത്തിലെ സ്‌കൂള്‍ സ്റ്റേഡിയം തകര്‍ന്നിട്ട് വര്‍ഷം കുറേയായി. അത് നന്നാക്കാനോ പുതിയതായി നിര്‍മിക്കുവാനോ വേണ്ട നടപടികള്‍ ഒന്നും ചെയ്ത് കാണുന്നില്ല. ഇങ്ങനെ പോയാല്‍ സ്‌റ്റേഡിയം വെറും ഓര്‍മ മാത്രമാവും.

നൂറുകണക്കിന് കുട്ടികള്‍ ദിവസേന കളിക്കുന്ന ഇവിടെ ഇങ്ങിനെയൊരു സ്‌റ്റേഡിയം അപകട ഭീഷണി ഉയര്‍ത്തുന്നു. പഞ്ചായത്ത് ഓഫീസിന്റെ മുമ്പിലുള്ള ഈ സ്റ്റേഡിയം കണ്ടിട്ടും കാണുന്നില്ലെന്ന് നടിക്കുകയാണ് ഇവിടുത്തെ അധികൃതര്‍.

വാര്‍ത്ത അയച്ചത്: ബി.അജേഷ്‌

More News from Kasargod