മത്തായി മാവേലില്‍
രാജപുരം: മാലക്കല്ലിലെ മത്തായി മാവേലില്‍(72)അന്തരിച്ചു. പനത്തടി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ഹൊസ്ദുര്‍ഗ് കാര്‍ഷിക വികസന ബാങ്ക് ഡയരക്ടര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:പരേതയായ ഏലിക്കുട്ടി. മക്കള്‍: സണ്ണി, വില്‍സണ്‍,സ്റ്റാന്‍ലി, സന്തോഷ്, സുമ. മരുമക്കള്‍: ഷേര്‍ളി, സുനിത,ജിന്‍സി, മഞ്ജു, രാരിച്ചന്‍. സഹോദരങ്ങള്‍: മേരി, ആലിസ്, മറിയാമ്മ, പെണ്ണമ്മ, സിറിയക്, പരേതരായഅന്നക്കുട്ടി, ത്രേസ്യാമ്മ, ജോണ്‍.
താല
പേരാവുര്‍: മുരിങ്ങോടിയിലെ മുല്ലോളി താല(90)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൂട്ട കണ്ണന്‍. മക്കള്‍: മുകുന്ദന്‍, ശാന്ത, ശ്രീധരന്‍, രാധ, നാണു, ശൈലജ, രമേശന്‍. മരുമക്കള്‍: സരോജിനി, ഭാസ്‌കരന്‍, ഗിരിജ, റോജ.
ശിവകുമാര്‍
മയ്യഴി: മാഹി പോലീസ് സ്റ്റേഷന് സമീപം നിത്യവിലാസില്‍ തയ്യില്‍ തച്ചോളി ശിവകുമാര്‍ (62) ഫ്രാന്‍സില്‍ അന്തിച്ചു. ഫ്രാന്‍സില്‍ ഡിഫെന്‍സിലാണ്. ഫ്രഞ്ച് പൗരനാണ്. ദീര്‍ഘകാലമായി കുടുംബസമേതം ഫ്രാന്‍സിലാണ്. പരേതരായ കുമാരന്റെയും (റിട്ട.ഫ്രഞ്ച് ആര്‍മി) ലീലയുടെയും (റിട്ട. പ്രധാനാധ്യാപിക, ഫ്രഞ്ച് സ്‌കൂള്‍) മകനാണ്. ഭാര്യ: കായക്കണ്ടി ലതിക (ഫ്രാന്‍സ്). മക്കള്‍: വിജേഷ്, സരിത, നിത്യ (എല്ലാവരും ഫ്രാന്‍സ്) മരുമക്കള്‍: ലൂസിയ, ആനന്ദ്, ദിദ്യര്‍ (എല്ലാവരും ഫ്രാന്‍സ്) സഹോദരന്‍: വേണു (കോളേജ് പ്രൊഫസര്‍, ഫ്രാന്‍സ്).
മാത്യു ഇല്ലിക്കമുറി
ആലക്കോട്: താളിപ്പാറയിലെ ആദ്യ കുടിയേറ്റകുടുംബാംഗം മാത്യു ഇല്ലിക്കമുറി പാപ്പച്ചന്‍ (65) അന്തരിച്ചു. ഭാര്യ: കുട്ടിയമ്മ. മക്കള്‍: ദീപ, ബിന്ദു, അനൂപ്. മരുമകന്‍: ബെന്നി തെക്കേടത്തുവയല്‍ (തടിക്കടവ്), സഹോദരങ്ങള്‍: മേരി, ആലീസ്, ജോയി, തോമസ്, മോളി, സാലി. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് താബോര്‍ സെന്റ് ജോസഫ്‌സ് പള്ളിസെമിത്തേരിയില്‍.
തൂങ്ങിമരിച്ചു
പേരാവൂര്‍: കരോത്ത് കോളനിയിലെ പൂളിഞ്ചേപ്പ് ഗോപാലന്റെ മകന്‍ സന്തോഷ് (42) വീടിന് സമീപത്തുള്ള കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍. ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. പേരാവൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
രജനി
മയ്യില്‍: നണിയൂര്‍ നമ്പ്രം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കണിയാങ്കണ്ടി പ്രശാന്തന്റെ ഭാര്യ എം.കെ.രജനി (32) അന്തരിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ കമ്പില്‍ ത്രിവേണി സ്റ്റോര്‍ ജീവനക്കാരിയായിരുന്നു. മക്കള്‍: യാദവ്, ആത്മയ. സഹോദരങ്ങള്‍: ജയശ്രീ, ജയന്തി, രേഖ, രജിത, ലളിത, പരേതനായ സുബിനന്‍
മോഹനന്‍
പൊന്ന്യം: പൊന്ന്യം വെസ്റ്റിലെ പരേതനായ കുഞ്ഞിക്കണ്ണന്‍ മേസ്ത്രിയുടെ മകന്‍ പി.കെ.മോഹനന്‍ (55) അന്തരിച്ചു. അമ്മ: യശോദ. ഭാര്യ: സലിന. മക്കള്‍: ലിംന, ഷികിന്‍. സഹോദരങ്ങള്‍: മനോഹരന്‍, സത്യന്‍, സതീശന്‍, ഗീത, ഉഷ, പ്രീത.
മാത്യു
മണക്കടവ്: പാലത്തിങ്കല്‍ മാത്യു (78) അന്തരിച്ചു. ഭാര്യ: റോസമ്മ (രാമപുരം ഇടക്കിര കുടുംബാംഗം. മക്കള്‍: ജാന്‍സി, മായ, ജെമിനി. മരുമക്കള്‍: ജോര്‍ജ്, ജോണി, ആന്‍സി. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30ന് മണക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
ടി.വി.ഗോവിന്ദന്‍
ശ്രീകണ്ഠപുരം: ചുഴലിയിലെ റിട്ട. ഫോറസ്റ്റര്‍ ടി.വി.ഗോവിന്ദന്‍ (68) അന്തരിച്ചു. ഭാര്യ: പി.ഒ.പാറുക്കുട്ടി. മക്കള്‍: ഗീത (ടീച്ചര്‍), ഗിരീഷ്, ഗിദേഷ് (മഞ്ജു ലോട്ടറി). മരുമക്കള്‍: സുമോദ്, സീമ , ജിഷ്ണ. സഹോദരങ്ങള്‍: ശാരദ, യശോദ, ശാന്ത, രോഹിണി.
മാതു
പാതിരിയാട്: പാതിരിയാട് ലെനിന്‍ സെന്ററിന് സമീപം പരേതനായ പി.ചാത്തുവിന്റെ ഭാര്യ താഴേപ്പറമ്പത്ത് പുത്തന്‍പുര മാതു (87) അന്തരിച്ചു. മക്കള്‍: നാരായണി, ബാലന്‍, ശാന്ത, യശോദ. മരുമക്കള്‍: രാമന്‍, അംബുജാക്ഷി, പരേതരായ വാസു, ഗോവിന്ദന്‍. സഹോദരങ്ങള്‍: ദേവു, പരേതരായ ചപ്പില, ചീരൂട്ടി.
അച്യുതന്‍
പാതിരിയാട്: പാതിരിയാട് ഭൂരഹിത ലക്ഷംവീട് കോളനിയിലെ മൈലപ്രവന്‍ കല്യാണിയുടെ മകന്‍ മൈലപ്രവന്‍ അച്യുതന്‍ (75) അന്തരിച്ചു. ഭാര്യ: ടി.വിലാസിനി. മക്കള്‍: അഭിലാഷ്, സന്ധ്യ, വിജേഷ്, വിജിന. മരുമകന്‍: ലിബീഷ് (മാട്ടൂല്‍). സഹോദരങ്ങള്‍: ചന്ദ്രന്‍, ഗംഗാധരന്‍, പ്രകാശന്‍, പദ്മിനി, കനക, രജനി, പരേതയായ യശോദ.
ഗണപതി ശാസ്ത്രി
മഞ്ചേശ്വരം: ചക്രകോടി ഗണപതി ശാസ്ത്രി (85) അന്തരിച്ചു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സാവിത്രി, മക്കള്‍: ഗോപാലകൃഷ്ണ ശാസ്ത്രി, ശങ്കര. മരുമകള്‍: ഗീത.
പി.കെ.യൂസഫ്
ബായാര്‍: ചേരാലിലെ പി.കെ.യൂസഫ് അന്തരിച്ചു. ഭാര്യ: ഉമ്മാലിമ്മ. മക്കള്‍: റഫീഖ്, റൈസ, ജലാല്‍, റിയാന. മരുമകന്‍: അഷ്‌റഫ്.
വാഹനാപകടത്തില്‍ മരിച്ചു
മംഗലാപുരം: ഹലയങ്ങടിക്കടുത്ത പാവഞെ്ജയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 4.20നാണ് അപകടം. മിനിലോറിയുടെ ഡ്രൈവര്‍ രയ്‌വാന്‍ ഡിസൂസയാണ് മരിച്ചത്. വിന്‍സിയാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. രണ്ടുപേരും കെഞെ്ജങ്കരെ സ്വദേശികളാണ്.
നാരായണി
പാട്യം: കുന്നപാടിയിലെ സി.എച്ച്. നഗറില്‍ മാക്കുറ്റി നാരായണി (80) അന്തരിച്ചു. സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍, അനന്തന്‍, കുഞ്ഞിക്കണ്ണന്‍, കാപ്പിരിച്ചി.
ദുരിതജീവിതത്തില്‍നിന്ന് ബാബു യാത്രയായി
കമ്പാര്‍(കാസര്‍കോട്):ഉറുമ്പരിച്ചുകിടന്ന ദുരിതജീവിതത്തില്‍നിന്ന് ബാബു വിടവാങ്ങി. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡ് കമ്പാര്‍ എസ്.ടി. കോളനിയിലെ ബാബു(55) ഞായറാഴ്ച ജനറല്‍ ആസ്പത്രിയില്‍ വച്ചാണ് മരിച്ചത്.
ചോര്‍ന്നൊലിക്കുന്ന മുറിയില്‍ എല്ലും തോലുമായ ശരീരവും വ്രണം ബാധിച്ച കൈകാലുകളുമായി ശരീരമാസകലം ഉറുമ്പരിച്ചുകിടന്ന ബാബുവിനെക്കുറിച്ച് 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് പ്രാഥമികാരോഗ്യകേന്ദ്രം ഉദ്യോഗസ്ഥരുടെയും പഞ്ചായത്തംഗം മുജീബ് കമ്പാര്‍, സാമൂഹികപ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ എന്നിവരുടെയും നേതൃത്വത്തില്‍ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു. എന്നാല്‍ അവശനിലയിലായ ബാബുവിനെ രക്ഷിക്കാനായില്ല.ബോളന്റെയും ചോണയുടെയും മകനാണ്. ഭാര്യ ലക്ഷ്മി ഒന്നരമാസം മുമ്പ് പനി ബാധിച്ചു മരിച്ചിരുന്നു. അരയ്ക്കു താഴെ ചലനമറ്റുകിടക്കുന്ന മൂത്ത മകള്‍ ഉഷ ദൂരെയുള്ള അമ്മാവന്റെ വീട്ടിലാണ്. ഉഷയെ പരിചരിച്ച് ഇതേ വീട്ടില്‍ കഴിയുകയാണ് തൊട്ടുതാഴെയുള്ള പുഷ്പ. ഇളയമകള്‍ ബിന്ദു എറണാകുളത്ത് ജോലി ചെയ്യുന്നു. കൂലിവേല ചെയ്യുന്ന മകന്‍ വിജയന്‍ അച്ഛനെ പരിചരിക്കാനുള്ള സാഹചര്യമില്ലാതെ ബന്ധുവീട്ടിലാണ് താമസം. ഇവരെക്കൂടാതെ രതി എന്ന മകളുമുണ്ട്. സുന്ദരന്‍, ഗണേശന്‍, സീത എന്നിവര്‍ സഹോദരങ്ങളാണ്.
അബ്ദുള്‍ ഖാദര്‍
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ കുദിര്‍ അബ്ദുള്‍ ഖാദര്‍ (75) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുള്‍ റഹ്മാന്‍, മുഹമ്മദ് ഷെരീഫ് (മുംബൈ), അബ്ദുള്‍ ഹക്കീം, ബീഫാത്തിമ. മരുമക്കള്‍: തസ്‌റിയ, റംല, ഇസ്മയില്‍ പറമ്പാടി.