ചീയ്യയി
ചെറുതാഴം: ഉളിയത്ത് തെക്കേക്കരയില്‍ ദേല്‍മാല്‍ ചീയ്യയി (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.പി.കുഞ്ഞപ്പ. മക്കള്‍: പരേതനായ ഡി.കുഞ്ഞിരാമന്‍, ദാമോദരന്‍, ജാനകി, കരുണാകരന്‍, കമല. മരുമക്കള്‍: കമല, മീറ, ദാമോദരന്‍, ബീന, കൃഷ്ണന്‍. ശവസംസ്‌കാരം തിങ്കളാഴ്ച 9.30ന് സമുദായ ശ്മശാനത്തില്‍.
 
മുത്താണിയമ്മ
ബന്തടുക്ക:പള്ളത്തിങ്കാല്‍ കക്കോട്ടമയിലെ പരേതനായ കെ.ചന്തുമണിയാണിയുടെ ഭാര്യ കെ.മുത്താണിയമ്മ(87) അന്തരിച്ചു. മക്കള്‍: മുറിച്ചിയമ്മ, കാരിച്ചിയമ്മ, കെ.കണ്ണന്‍, കമല, യശോദ, കെ.വേണുഗോപാല്‍. മരുമക്കള്‍: ബി.ചാത്തു മണിയാണി, കെ.ഭാര്‍ഗവി, കെ.നാരായണന്‍, കെ.പി.ശ്രീജ.
 
ഖദീജ ഹജ്ജുമ്മ
തളങ്കര: ഖാസിലൈനിലെ പരേതനായ അന്തൂഞ്ഞിയുടെ ഭാര്യ എ.വി.മഹലില്‍ ഖദീജ ഹജ്ജുമ്മ (90) അന്തരിച്ചു. മക്കള്‍: വ്യവസായി മുക്രി ഇബ്രാഹിം ഹാജി, മഹമൂദ് ഹാജി, യൂസഫ്(ദുബായ്), സുലൈമാന്‍ ഹാജി ബാങ്കോട്(കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍), ആയിഷബി അടുക്കത്ത്ബയല്‍, ആമിന ആലംപാടി. മരുമക്കള്‍: ഖദീജ, ബീഫാത്തിമ, നസീമ, സൈനബ, ഖദീജ പടിഞ്ഞാര്‍, സെമീറ പട്ടേല്‍റോഡ്, അബ്ദുള്‍ഖാദര്‍ അടുക്കത്ത്ബയല്‍, അബ്ബാസ് ഹാജി ആലംപാടി. സഹോദരങ്ങള്‍: ഫാത്തിമ, പരേതനായ അന്തൂഞ്ഞി.
 
യുവാവ് തൂങ്ങിമരിച്ച നിലയില്‍
തൃക്കരിപ്പൂര്‍: നിര്‍മാണത്തൊഴിലാളിയായ യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇയ്യക്കാട്ടെ മുണ്ടയില്‍ അമ്പുവിന്റെയും പി.പി.കുഞ്ഞാതയുടെയും മകന്‍ പി.പി.ജയേഷ് എന്ന സുകു(34)വാണ് വീട്ടിലെ പൂജാമുറിയില്‍ തൂങ്ങിമരിച്ചത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: നാരായണി(ചന്തേര), കുഞ്ഞികൃഷ്ണന്‍ (അധ്യാപകന്‍, പയ്യന്നൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ചന്ദ്രന്‍ (നിര്‍മാണത്തൊഴിലാളി), കാര്‍ത്യായനി, ചന്ദ്രിക, നളിനി.