മാത
രാവണേശ്വരം: കാരക്കുന്നിലെ കൊറഗന്റെ ഭാര്യ മാത (80) അന്തരിച്ചു. മക്കള്‍: കുട്ട്യന്‍, ബാലന്‍, കാര്‍ത്ത്യായനി, ശശി, രവി, യശോദ, മോഹനന്‍. മരുമക്കള്‍: കുമ്പ, നിര്‍മ്മല, ലക്ഷ്മി, യശോദ, പ്രസീത, ഗോപാലന്‍, കുഞ്ഞിരാമന്‍.
 
റോഡപകടത്തില്‍ മലയാളി മരിച്ചു
മംഗലാപുരം: ബൈന്ദൂരിനടുത്ത് ദേശീയ പാതയിലെ നാവുണ്ടയില്‍ റോഡപകടത്തില്‍ മലയാളി മരിച്ചു. കോട്ടയം ആര്‍പ്പൂക്കര സ്വദേശി തോപ്പില്‍ ഷിജോ(35) ആണ് മരിച്ചത്. മോട്ടോര്‍ സൈക്കിളില്‍നിന്ന് തെറിച്ച് വീണ ഷിജോ എന്ന തോമസ് അഗസ്റ്റിന്റെ മേല്‍ പിറകില്‍നിന്ന് വന്ന ലോറി കയറുകയായിരുന്നു. കുടിയേറ്റ കര്‍ഷകനായ ഷിജോ കുടുംബത്തോടൊത്ത് കൊല്ലൂരിനടുത്ത മുദൂരിലാണ് താമസം. ഭാര്യ: ജോളി. മക്കള്‍: അനുഷ, വിനിഷ, ക്രിസ്റ്റിന്‍.
 
വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണുമരിച്ചു
ആലക്കോട്: വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. ആലക്കോട് കൊട്ടയാട്ടെ വേമ്പുംകാട് ജോസഫ്-ലീലാമ്മ ദമ്പതിമാരുടെ മകന്‍ ജിനേഷ്(26) ആണ് മരിച്ചത്. അവിവാഹിതനാണ്. സഹോദരങ്ങള്‍ : ജോമോന്‍, ജിഷ.
 
പാഞ്ചു
ചിറ്റാരിപ്പറമ്പ്: കോട്ടയിലെ പൂവ്വാടന്‍ പാഞ്ചു(83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആണ്ടി. മക്കള്‍: കുമാരന്‍, ശാരദ, ജനാര്‍ദ്ദനന്‍, ഗൗരി. മരുമക്കള്‍: പരേതരായ അച്യുതന്‍, പത്മനാഭന്‍.
 
കുഞ്ഞിരാമന്‍ നായര്‍
കോളയാട്:ആലച്ചേരി കൊളത്തായി വീട്ടില്‍ മാടമ്പള്ളി കുഞ്ഞിരാമന്‍ നായര്‍(78) അന്തരിച്ചു. ഭാര്യ: പരേതയായ ദാക്ഷായണി. മക്കള്‍: അശോകന്‍, ചന്ദ്രമതി, ജയന്‍, ഇന്ദിര, വിനോദ്, വിമല, രജനി. മരുമക്കള്‍: ശ്യാമള, ശ്രീധരന്‍, സിന്ധു, സുനില്‍, ദീപ, രമേശന്‍, ചന്ദ്രന്‍.
 
മേരിക്കുട്ടി
ആലക്കോട്: മോറാനിയിലെ മേക്കാട്ടുകുളം ലാസറിന്റെ ഭാര്യ മേരിക്കുട്ടി(57) അന്തരിച്ചു. മക്കള്‍: സിസ്റ്റര്‍ റിന്‍സി ജോര്‍ജ്ജ്(എസ്.എച്ച്. കോണ്‍വെന്റ് (പേരാവൂര്‍), ജിജി, ആലീസ്. മരുമക്കള്‍: ജിജി വെട്ടിക്കല്‍, റിനി കാരിത്തടം. ശവസംസ്‌കാരം ശനിയാഴ്ച 2.30ന് ആലക്കോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
 
ഷെഫീഖ്
തൃക്കരിപ്പൂര്‍: മെട്ടമ്മല്‍ ഈസ്റ്റിലെ എം.ടി.പി. ഷെഫീഖ്(19) അന്തരിച്ചു. കോഴിക്കോട് വെള്ളിമാടുകുന്നിലെ കൂള്‍ബാര്‍ ജീവനക്കാരനാണ്. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: ഹസീന, നൗഷാദ്(മലേഷ്യ), ശരീഫ്(ദുബായ്).
 
ഷറഫുദ്ദീന്‍
മയ്യഴി: പെരിങ്ങാടി നിഷാദില്‍ മീത്തല്‍പിലാവുള്ളതില്‍ ഷറഫുദ്ദീന്‍(62) അന്തരിച്ചു. ഏറെക്കാലം ഗള്‍ഫിലായിരുന്നു. ചെറുകല്ലായിലെ മാസ് പ്ലൈവുഡ്‌സ് ഉടമയാണ്. ഭാര്യ: മാടത്തുമ്മല്‍ കണ്ടോത്ത് ഖൈറുന്നീസ. മക്കള്‍: ഷഫീര്‍, ഷബീര്‍, ഷബാന, ഷഹനാസ്, ഷാസിയ, നാസിയ. മരുമക്കള്‍: ഷംഷീര്‍ പിലാക്കണ്ടി, ഷംശീര്‍ ചമ്പാട്, റാഷിന. സഹോദരന്‍: അബ്ദുള്ള ബത്തേരി.
 
രാധ
മയ്യഴി: പന്തക്കലിലെ കാരായി രാധ(70) അന്തരിച്ചു. പരേതനായ ഇളയേടത്ത് മാധവന്റെ ഭാര്യയാണ്. മക്കള്‍: സുമംഗള, സരിത. മരുമക്കള്‍: പ്രേംലാല്‍, സഹദേവന്‍. സഹോദരങ്ങള്‍: ശ്രീമതി, കാര്‍ത്ത്യായനി, ദേവദാസ്, ജയശ്രീ.
 
മേഴ്‌സി
ചെറുപുഴ: താബോറിലെ നരിക്കുഴിയില്‍ മൈക്കിളിന്റെ ഭാര്യയും കാസര്‍കോട് പറമ്പ ഹെല്‍ത്ത് സെന്ററിലെ നഴ്‌സുമായ കെ.മേഴ്‌സി(49) അന്തരിച്ചു. കാവാലം ആഗസ്തിയുടെയും പരേതയായ ത്രേസ്യാമ്മയുടെയും മകളാണ്. മക്കള്‍: രഞ്ജിനി, എബി. മരുമകന്‍: ജെയ്‌സണ്‍ മാളിയേക്കല്‍. സഹോദരങ്ങള്‍: ജോയി, ബേബി, ലിസി, പരേതനായ തോമസ്. ശവസംസ്‌കാരം ശനിയാഴ്ച വൈകുന്നേരം നാലിന് താബോര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
 
മാധവി
തലശ്ശേരി: സര്‍ക്കസ് കലാകാരി കുട്ടിമാക്കൂല്‍ ചാത്തമ്പള്ളി മാധവി(84) അന്തരിച്ചു. മക്കള്‍: പരേതനായ മോഹനന്‍, പ്രേമ. മരുമക്കള്‍: നടുക്കണ്ടി ഭാസ്‌കരന്‍, രാധ.
 
കല്യാണി
വിളക്കോട്ടൂര്‍: പുറംഭാഗത്ത് വരയാലി കണ്ണന്റെ ഭാര്യ കല്ല്യാണി(67) അന്തരിച്ചു. മക്കള്‍: നാണു. ബാലന്‍, കുഞ്ഞിരാമന്‍, ചന്ദ്രന്‍, രാജന്‍, സുരേന്ദ്രന്‍, ചീരൂട്ടി, ചന്ദ്രി, വസന്ത, ശോഭ. മരുമക്കള്‍: കുഞ്ഞിരാമന്‍, നാണു, അശോകന്‍, പ്രകാശന്‍, ജാനു, ഇന്ദിര, ചന്ദ്രി, രജനി, ശ്രീജ, ശോഭന.
 
പ്രവീണ്‍
കാഞ്ഞങ്ങാട്: പടന്നക്കാട്ടെ കുഞ്ഞിക്കണന്‍-രാജമ്മ ദമ്പതിമാരുടെ മകന്‍ പ്രവീണ്‍(30) അന്തരിച്ചു. സഹോദരങ്ങള്‍: പ്രസീന, പ്രസീത.
 
നാരായണി
ചാലക്കുന്ന്:പരേതനായ ടി.കെ. മുകുന്ദന്റെ ഭാര്യ ഷീനാ നിവാസില്‍ നാരായണി (75) അന്തരിച്ചു. മക്കള്‍: രാമചന്ദ്രന്‍, പ്രഭാകരന്‍, വിനത, പ്രീത, ഷീന. മരുമക്കള്‍: ശൈലജ, സുനില. സഹോദരന്‍: മുകുന്ദന്‍.
 
കെ.കുമാരന്‍
ബന്തടുക്ക:ബേഡകം കാരക്കുന്നിലെ കെ.കുമാരന്‍ (50) അന്തരിച്ചു. അച്ഛന്‍: കണ്ണന്‍, അമ്മ: ചിറ്റേയി. സഹോദരങ്ങള്‍: മാധവി, പരേതനായ ഉമ്പുങ്ങന്‍.
 
ഷാദ്
കാസര്‍കോട്: പാരക്കട്ടയിലെ ഷാഫിയുടെ മകന്‍ ഷാദ് (ആറ്) ബഹ്‌റൈനില്‍ അന്തരിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: അനീസ. സഹോദരങ്ങള്‍: ഷുഹ, സവ.
 
കുഞ്ഞിരാമന്‍ ആചാരി
കാഞ്ഞങ്ങാട്:മാവുങ്കാല്‍ വന്ദേമാതരം ബസ്‌സ്റ്റോപ്പിനടുത്ത് ഹോട്ടല്‍ നടത്തുന്ന പുതിയകണ്ടം പി.ടി.കുഞ്ഞിരാമന്‍ ആചാരി (55) അന്തരിച്ചു. ഭാര്യ: ഒ.പി.ബാലാമണി, മക്കള്‍: ലതീഷ്, ലസിത, ലേഖ. മരുമക്കള്‍: ഗണേശന്‍, ഉമേശന്‍. സഹോദരങ്ങള്‍: പത്മനാഭന്‍, ഗംഗാധരന്‍, ശേഖരന്‍, യശോദ.
 
കടവ് മൊയിതീന്‍ കുഞ്ഞി
പുത്തിഗെ: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുത്തിഗെ കടവ് മൊയ്തീന്‍ കുഞ്ഞി (80)അന്തരിച്ചു. ഭാര്യ: കുഞ്ഞലിമ്മ. മക്കള്‍: ആയിഷ, ഫാത്തിമ, ഖദീജ, മറിയമ്മ, നഫീസ, സൈനബ, സൂപ്പി, മരുമക്കള്‍: അബ്ദുള്‍ ഖാദര്‍, ഹാജബ, അബ്ദുള്ള, മുഹമ്മദ്, അബ്ദുള്‍ ഖാദര്‍ സഹദി, മുഹമ്മദ് (സൗദി അറേബ്യ)